പന്നിപ്പാറ ഗവ. ഹൈസ്കൂള്‍ കെട്ടിടം ഉദ്ഘാടനം

    പന്നിപ്പാറ ഗവ. ഹൈസ്കൂള്‍ കെട്ടിടം ബഹു. ഏറനാട് എം. എല്‍. എ. പി.കെ.ബഷീര്‍ 31/12/2015 വ്യഴാഴ്ച ഉദ്ഘാടനം ചെയ്തു. എം. എല്‍. എ. യുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 60 ലക്ഷം തൂപ ചെലവഴിച്ചു കൊണ്ടാണ് എട്ട് ക്ലാസ് മുറികളുള്ള കെട്ടിടം പണികഴിച്ചത്. ഇതോടെ ഏഴ് ക്ലാസ്സുകള് പുതിയ കെട്ടിടത്തിലേക്ക് മാറ്റാനാവും. ഓഫീസ് റൂം, സയന്‍സ് ലാബ്, ലൈബ്രറി, ഐ. ടി. ലാബ്, സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ എന്നിവ ഇനിയും യാഥാര്‍ത്ഥ്യമാവേണ്ടതുണ്ട്.

Digital classroom in GHS Pannippara

        IT@School has decided to go one step further by setting up a model digital classroom in a government school Pannippara. The model digital classroom will have the ambience of a theatre with seats to be arranged in the shape of a horseshoe. model digital classroom will be inaugurated on 17th Dec 2015 by Mr. Muhammed kutty, the Block Panchayat member.

പത്താം ക്ലാസ്സുകാര്‍ക്കുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ് :

  21/10/2015 രാവിലെ മുതല്‍  ഓണ്‍ലൈന്‍ സംവിധാനം  ശരിയായിട്ടുണ്ട്പത്താം ക്ലാസ്സിലെ കുട്ടികള്‍ ഇവിടെ ക്ലിക് ചെയ്യുക. അവസാന തിയ്യതിക്കു കാത്തു നില്‍ക്കാതെ എത്രയും വേഗം ഓണ്‍ലൈനില്‍ അപേക്ഷ അപ്‍ലോഡ് ചെയ്യണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിക്കുന്നു. ഡാറ്റ സിഡിയിലായി സൂക്ഷിച്ചവര്‍ സ്കൂളിലെ ഐ. ടി. ലാബ് ഉപയോഗിക്കാവുന്നതാണ്. ഡാറ്റ സിഡിയിലാക്കാത്തവര്‍ നേരിട്ട് അക്ഷയ സെന്‍റര്‍ വഴി അപേക്ഷിക്കുക. അപേക്ഷയടെ പ്രിന്‍റൌട്ടും മറ്റു രേഖകളും നിശ്ചിത സമയത്ത് ഓഫീസില്‍ ഏല്‍പിക്കുക.

എസ്.എസ്.എല്‍.സി. പരീക്ഷ 2016 യുടെ വിജ്ഞാപനം

എസ്.എസ്.എല്‍.സി. പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ 2016 മാര്‍ച്ച് ഒന്‍പതിന് ആരംഭിച്ച് മാര്‍ച്ച് 28-ന് അവസാനിക്കും. എല്ലാ ദിവസവും ഉച്ചയ്ക്ക് ശേഷം1.45 ന് പരീക്ഷ ആരംഭിക്കും. വെള്ളി, ശനി ദിവസങ്ങളില്‍ പരീക്ഷ ഉണ്ടായിരിക്കില്ല.

SSLC പരീക്ഷാഫീസ്

റഗുലര്‍ വിദ്യാര്‍ഥികള്‍(SGC) RAC, ARC, CCC വിഭാഗങ്ങള്‍ക്ക് Rs 30/- (SC/ST/OEC , അംഗീകൃത അനാഥാലയങ്ങളിലെ സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളിലെയും അന്തേവാസികള്‍, Govt/Aided സ്കൂളുകളിലെ BPL വിഭാഗക്കാര്‍ എന്നീ റഗുലര്‍ വിദ്യാര്‍ഥികള്‍ ഫീസ് നല്‍കേണ്ടതില്ല. RAC, ARC, BT, CCC വിഭാഗങ്ങള്‍ക്ക് ഫീസിളവില്ല)
എസ് എസ് എല്‍ സി കാര്‍ഡിന്റെ വില :- Rs 15/- (അംഗീകൃത അനാഥാലയങ്ങളിലെ സര്‍ക്കാര്‍ ക്ഷേമ സ്ഥാപനങ്ങളിലെയും അന്തേവാസികള്‍ കാര്‍ഡിനുള്ള ഫീസ് നല്‍കേണ്ടതല്ല.

ഗാന്ധി ദര്‍ശന്‍ ആഘോഷം

9.30AM 
ഉദ്ഘാടന സമ്മേളനം.
1.30AM 
വിദ്യാര്‍ത്ഥികളുടെ വിവിധയിനം . മത്സരങ്ങള്‍.
4.00PM സമാപന സമ്മേളനം.
ചെയര്‍മാന്‍   :  ടി.ഇസ്മയില്‍ ശെരീഫ്
ജന. കണ്‍വീനര്‍   : പി കെ സാജിദ്
കണ്‍വീനര്‍   : വി പി മുഹമ്മദ്
ജോ. കണ്‍വീനര്‍  : എ കെ ചന്ദ്രന്‍

ഇനി മേളക്കാലം

മേള കലണ്ടര്‍
സെപ്തംബര്‍ 29: സ്കൂള്‍ കലോത്സവം സ്റ്റേജിനങ്ങള്‍.
സെപ്തംബര്‍ 30: സ്കൂള്‍ കലോത്സവം സ്റ്റേജിനങ്ങള്‍.
ഒക്ടോബര്‍     01: ഉപജില്ലാ തല ഗാന്ധി ദര്‍ശന്‍.
ഒക്ടോബര്‍     03: ശാസ്ത്ര സാമുഹിക ശാസ്ത്ര,ഗണിത ശാസ്ത്ര,പ്രവര്‍ത്തി പരിചയ മേള, ഐ. ടി.മേള.

ഗാന്ധി ദര്‍ശന്‍ ഗ്രാമശോഭ

അവധി

    ബലിപെരുന്നാള്‍ പ്രമാണിച്ച് ഈ മാസം 25നും26നും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും സര്‍ക്കാര്‍ അവധി നല്‍കിയിട്ടുണ്ട്. 24-നാണ് ബക്രീദ്. ഒക്ടോബര്‍ 3 ശനിയാഴ്ച എല്ലാതരം വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും പ്രവര്‍ത്തിദിവസമായിരിക്കും.

പ്രീമെട്രിക് സ്കോളര്‍ഷിപ് : അധ്യാപകരും രക്ഷിതാക്കളും വലയുന്നു.

പന്നിപ്പാറ സ്കൂളിലെ പത്താം ക്ലാസ്സുകാര്‍ക്ക് അപേക്ഷിക്കാനാകുന്നില്ല.

  സ്കൂളുകളിലെ പ്രീമെട്രിക് സ്കോളര്‍ഷിപ് അപേക്ഷ സമര്‍പ്പണം അധ്യാപകരെയും രക്ഷിതാക്കളെയും വലയ്ക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ സ്കോളര്‍ഷിപ്പ് പല കുട്ടികള്‍ക്കും ഇതുവരെ ലഭിച്ചില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്. അവസാന തീയതി നീട്ടിയിട്ടുണ്െടങ്കിലും അധ്യയനം മുടക്കി പല അധ്യാപകരും ഓണ്‍ലൈനായി വിവരങ്ങള്‍ അപ്ലോഡ് ചെയ്യേണ്ട സ്ഥിതിയാണ്. 

        ഓണാവധി കഴിഞ്ഞു പരീക്ഷ അടുത്തയാഴ്ച തുടങ്ങാനിരിക്കെ ഒക്ടോബര്‍ 15ന് ആണ് അപേക്ഷ അപ്ലോഡ് ചെയ്യേണ്ട അവസാന തീയതി. ഓണ്‍ലൈന്‍ ട്രാഫിക് മൂലം മണിക്കൂറുകള്‍ ചെലവഴിച്ചാണ് ഓരോ കുട്ടിയുടെയും വിവരം വെബ്സൈറ്റില്‍ രേഖപ്പെടുത്താന്‍ കഴിയുന്നത്. പകല്‍ സമയത്തു പലപ്പോഴും ഈ വെബ്സൈറ്റ് തുറക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്.

മൈനോരിറ്റി പ്രീമെട്രിക് സ്കോളര്ഷി്പ്പ്

    9,10 ക്ലാസുകളുടെ മൈനോരിറ്റി പ്രീ മെട്രിക് നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സമയപരിധി ഒക്ടോബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. ഒന്ന് മുതല്‍ എട്ട് വരെയുള്ള ക്ലാസുകള്‍ക്ക് ഐ ടി സ്കൂള്‍ പോര്‍ട്ടലില്‍ സെപ്തംബര്‍ 11 വരെയാണ് നീട്ടിയിരിക്കുന്നത്.
      മൈനോരിറ്റി പ്രീമെട്രിക് സ്കോളര്ഷി്പ്പിനു വേണ്ടി ഓണ്‍ലൈന്‍ അപേക്ഷ സമര്പ്പി്ക്കുന്നതിനു താഴെ പറയുന്ന ഡോക്യുമെന്റ്സിന്റെ് സോഫ്റ്റ്/ഡിജിറ്റല്‍ കോപ്പി ആവശ്യമാണ്. ഫയലുകള്‍ 100kb യില്‍ താഴെയായിരിക്കണം. 
1.STUDENT PHOTO
2.Self Declaration of Family Income for class I to X given by the Parent (HM attested)
3.SCANNED COPY OF AADHAAR
4.SCANNED COPY OF SELF DECLARATION OF RELIGION
5.SCANNED COPY OF PREVIOUS ACADEMIC MARK SHEET (HM attested)
6.SCANNED COPY OF DECLARATION FORM BY THE STUDENT
7.SCANNED COPY OF BONAFIDE CERTIFICATE/INSTITUTE VERIFICATION FORM (HM attested)
8. SCANNED COPY OF RESIDENTIAL PROOF
9. SCANNED COPY OF BANK PASS BOOK (കുട്ടിയുടെ പേരിലായിരിക്കണം)
      http://registrations.scholarships.gov.in എന്ന സൈറ്റില്‍ റജിസ്റ്റര്‍ ചെയ്തു വേണം അപേക്ഷ സമര്പ്പിക്കാന്‍. അപേക്ഷ സബ്മിറ്റ് ചെയ്ത ശേഷം പ്രിന്റെുടുത്ത് ഡോക്യുമെന്റ്സിന്റെ ഹാര്ഡ് കോപ്പിയോടൊപ്പം 31/08/2015 നോ മുമ്പോ സ്കൂള്‍ ഓഫീസില്‍ സമര്പ്പി ക്കേണ്ടതാണ്. 
    Name, DOB, Mobile No, TEMO Id/ Permanent Id എന്നിവ എഴുതി സൂക്ഷിക്കേണ്ടതാണ്. ഇപ്പോള്‍ പത്താം ക്ലാസിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ അപേക്ഷക്ക് സാങ്കേതിക തടസ്സം നേരിടുന്നുണ്ട്. അത് ഉടനെ പരിഹരിക്കപ്പെടുമെന്ന് കരുതുന്നു. നോഡല്‍ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. 

MICES ന്‍റെ ആദരം

    2015 എസ്. എസ്. എല്‍. സി . പരീക്ഷയില്‍ നൂറു സതമാനംവിജയം നേടിയ അരീക്കോട് സബ്ജില്ലയിലെ സര്‍ക്കാര്‍ വിദ്യാലയമായ പന്നിപ്പാറ ഗവ. ഹൈസ്കൂളിനെ Malabar Islamic Cultural and Educational Society (MICES) is a charitable society ആദരിക്കുന്നു. പന്നിപ്പാറ ഗവ. ഹൈസ്കൂള്‍ ഹാളില്‍ 27 തിങ്കളാഴ്ച 10.30ന്.

PREMCHAND SMRITI SAPTHAH


प्रेमचन्द का जन्म ३१ जुलाई सन् १८८० को बनारस शहर से चार मील दूर लमही गाँव में हुआ था। आपके पिता का नाम अजायब राय था। वह डाकखाने में मामूली नौकर के तौर पर काम करते थे। हम जानते हैं 8 अक्तूबर को प्रेंमचंद की मृत्यु हुई थीं। 31 जुलाई से लेकर 8 अक्तूबर तक के दिनों में प्रेमचंद स्मृति चलाएँ।


जुलाई 31प्रेमचंद प्रोफाइल की तैयारी।Click here
अगस्त 01प्रेमचंद की कहानियों का परिचय।Click here
अगस्त 02प्रेमचंद की पूस की रात/ईदगाह का वीडियो प्रदर्शन।Click here
अगस्त 03प्रेमचंद की किसी कहानी के अंश पर बाचन प्रतियोगिता।Click here
अगस्त 04प्रेमचंद के उपन्यासों का परिचय।Click here
अगस्त 05प्रेमचंद की रचनाओं की प्रदर्शिनी।Click here
अगस्त 06प्रेमचंद की रचनाओं की प्रासंगिकता पर संगोष्ठी, भाषण.....।Click here
अगस्त 07प्रेमचंद साहित्य पर प्रश्नोत्तरी.........।Click here
2014-15 വര്‍ഷത്തെ പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളില്‍ ചിലരുടെ ആനുകൂല്യങ്ങള്‍ ബാങ്ക് വിശദാംശങ്ങള്‍ തെറ്റായതിനാല്‍ നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നും ആയത് എഡിറ്റ് ചെയ്ത് ജൂലൈ 17നകം പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇതിലെ പല വിദ്യാര്‍ഥികളുടെയും ബാങ്ക് വിശദാംശങ്ങള്‍ ഒറിജിനല്‍ രേഖകളുമായി ഒത്തു നോക്കിയതില്‍ തെറ്റുകള്‍ കാണുന്നില്ല. ഇതുമായി ബന്ധപ്പെട്ട് ഫോറത്തിന് വേണ്ടി DPI ഓഫീസിലെ ബന്ധപ്പെട്ട സെക്ഷനുമായി ബന്ധപ്പെട്ടപ്പോള്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട കാരണങ്ങളാല്‍ തന്നെയാണെന്നും ജോയിന്റ് അക്കൗണ്ടിലെ ആദ്യ പേര് കുട്ടിയുടേതല്ലാത്തതോ IFSC കോഡില്‍ 0-ന് പകരം ഇംഗ്ലീഷ് അക്ഷരമാലയിലെ O വന്നതോ അക്കൗണ്ട് നമ്പരിലെ ആദ്യത്തെ അക്കങ്ങളായ പൂജ്യം(ഉണ്ടെങ്കില്‍ അവ) ഉള്‍പ്പെടാത്തതോ ആവാം കാരണമെന്ന മറുപടി ആണ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 0471 - 2328438..
Minority Pre-matric Scholarship 2015-16 
( ക്ലാസ് ഒന്ന് മുതല്‍ എട്ട് വരെ പഠിക്കുന്ന കുട്ടികള്‍ക്ക്)  Guidelines - Application Form - State Website for Prematric Scholarship
Minority Prematric Scholarship 2015-16 
(ക്ലാസ് ഒമ്പത് പത്ത് എന്നീ ക്ലാസിലെ കുട്ടികള്‍ക്ക്)
(കുട്ടികള്‍ ലോഗിന്‍ ചെയ്ത് സമര്‍പ്പിക്കാനുള്ളത്)

അപകടം നടന്നതിനു ശേഷം പോരാ പ്രതിരോധ നടപടികൾ

 കോതമംഗലത്ത് സ്കൂള്‍ബസിനു മുകളിലേക്കു മരം വീണ് അഞ്ചു കുട്ടികള്‍ മരിച്ചതിനു പിന്നാലെ ഇതാ പുതിയ സങ്കടവാർത്ത; കോഴിക്കോട് മീ‍ഞ്ചന്ത ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിനു മുകളിലേക്കു തെങ്ങു വീണു വിദ്യാർഥി മരിച്ചു.

nottam09072015
സ്കൂൾ ബസിനു മുകളിൽ മരം വീണ അപകടം നടന്ന ഉടന്‍തന്നെ റോഡരികിലുള്ള മരങ്ങള്‍ വെട്ടിമാറ്റാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ഇതിനു മുന്‍പ് തട്ടേക്കാട് ബോട്ടപകടം ഉണ്ടായപ്പോള്‍ ബോട്ടുകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും നേരെ ആയിരുന്നു അന്വേഷണവും സമൂഹത്തിന്റെ രോഷവും.

        2014 ജൂലൈ ഒന്നിനു നിലവിലെ അടിസ്ഥാന ശമ്പളം, 80 ശതമാനം ക്ഷാമബത്ത, 12 ശതമാനം ഫിറ്റ്മെന്റ് ആനുകൂല്യം, പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തിനും അര ശതമാനം സര്‍വീസ് വെയ്റ്റേജ്  എന്നിവ കൂട്ടിച്ചേര്‍ക്കുന്നതായിരിക്കും പുതിയ അടിസ്ഥാന ശമ്പളം. 

ശമ്പള പരിഷ്കരണം 2014 ജൂലൈ ഒന്നിനു

      പുതിയ ശമ്പള പരിഷ്കരണം പ്രാബല്യത്തില്‍ വരുന്ന 2014 ജൂലൈ ഒന്നിനു മുഴുവന്‍ ജീവനക്കാരും പുതിയ സ്കെയിലില്‍ പ്രവേശിക്കണം. മുന്‍കാലങ്ങളില്‍ നല്‍കിയിരുന്ന ഓപ്ഷന്‍ സൌകര്യം ഇത്തവണ ഉണ്ടാകില്ല. കഴിഞ്ഞ കാലങ്ങളില്‍ പുതിയ സ്കെയിലിലേക്കു പ്രവേശിക്കുന്ന തീയതി ജീവനക്കാര്‍ക്കു തെരഞ്ഞെടുക്കാമായിരുന്നു. ജോലിയില്‍ പ്രവേശിച്ച തീയതി, ഇന്‍ക്രിമെന്റ് തീയതി, സര്‍വീസ് ദൈര്‍ഘ്യം തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചു കൂടുതല്‍ നേട്ടമുള്ള തീയതി കണക്കാക്കി ഓപ്ഷന്‍ നല്‍കുന്ന രീതിയാണു നിലവിലുണ്ടായിരുന്നത്. ഇതു ഭരണ വകുപ്പുകളില്‍ ജോലി ഭാരം വര്‍ധിക്കുന്നതിനും തര്‍ക്കങ്ങള്‍ക്കും വഴി തെളിക്കുന്നതിനും കാരണമാകുന്നതായി ശമ്പള കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. 

         ഓപ്ഷന്‍ സൌകര്യമില്ലെങ്കിലും ഇന്‍ക്രിമെന്റിനായി ശമ്പള പരിഷ്കരണം നടന്ന് ഒരുവര്‍ഷം വരെ കാത്തിരിക്കേണ്ടതില്ല. പരിഷ്കരണം നടക്കുന്നില്ലെങ്കിലും ലഭിക്കുമായിരുന്നതു പോലെ തന്നെ ഇന്‍ക്രിമെന്റ് ലഭിക്കും. ഓപ്ഷന്‍ സൌകര്യമില്ലെങ്കിലും ജീവനക്കാര്‍ക്കു നഷ്ടമുണ്ടാകില്ലെന്നാണു കമ്മീഷന്റെ നിഗമനം. ചുരുക്കം ചിലര്‍ക്കു ലഭിക്കുമായിരുന്ന അനര്‍ഹമായ നേട്ടം ഇല്ലാതാകുമെന്നു മാത്രം.

ഇല്ലച്ഛാ, പ്ലാന്‍ കാന്‍സല്‍ഡ്!

ജൂലൈ 2, ഉച്ചകഴിഞ്ഞ് 2 മണി.
"അച്ഛാ , മുസ്ലിങ്ങള്‍ നമ്മുടെ ശത്രുക്കളല്ലേ ?"
ഞാന്‍വായിച്ചു കൊണ്ടിരുന്ന പുസ്തകം കയ്യില്‍ നിന്നെന്‍റെ മടിയിലേക്ക് വീണു. ഞാന്‍ തികഞ്ഞ അമ്പരപ്പോടെ മുഖമുയര്‍ത്തി നോക്കി.
എന്‍റെ അഞ്ചുവയസ്സുകാരന്‍ മകന്‍ എളിയില്‍ കൈകുത്തിനിന്ന് ഒരു കുട്ടിപ്പിശാചിന്‍റെ കുസൃതിനിറഞ്ഞ മുഖത്തോടെ എന്നെത്തന്നെ നോക്കി നില്‍ക്കുന്നു.
"എന്താ നീയങ്ങനെ ചോദിക്കാന്‍ കാരണം ?" ഞാന്‍ നേരിയ ആശയക്കുഴപ്പത്തോടെ ചോദിച്ചു.
ഞങ്ങളുടെ ക്ലാസ്സിലൊരു അല്‍ത്താഫുണ്ട്. അവന്‍ മുസ്ലിമായതുകൊണ്ട് അവന്‍ നമ്മുടെ ശത്രുവാണെന്ന് എല്ലാവരും പറയുന്നു. ആരും അവനെ കൂടെയിരുത്താറില്ല." പുരികങ്ങള്‍ ചുളിച്ചു കൊണ്ട് ശബ്ദം താഴ്ത്തി ഒരു വലിയ രഹസ്യം പോലെ അവന്‍ കൂട്ടിച്ചേര്‍ത്തു - "നാളെ ക്ലാസ്സില്‍ വച്ചവനെ തല്ലി പഞ്ചറാക്കാന്‍ ഞങ്ങള്‍ പ്ലാനിട്ടിട്ടുണ്ട്"
ഒഹ് ! ഇത് ഞാന്‍ പ്രതീക്ഷിച്ചതിലും ഗുരുതരമാണല്ലോ, അല്‍പ്പം ഭയാനകവും - പ്രത്യേകിച്ച് ഈ വാക്കുകള്‍ ഒരു അഞ്ചു വയസ്സുകാരനില്‍ നിന്നാകുമ്പോള്‍ !
"എന്തുകൊണ്ടാണ് മുസ്ലിങ്ങള്‍ നമ്മുടെ ശത്രുക്കളാണെന്ന് നിനക്ക് തോന്നാന്‍ കാരണം ?" ശബ്ദത്തില്‍ പരമാവധി ശാന്തത കൈവരുത്താന്‍ ശ്രമിച്ചു കൊണ്ട് ഞാന്‍ ചോദിച്ചു.
"അച്ഛാ, ഞങ്ങള്‍ക്ക് ശിവജി മഹാരാജാവിന്‍റെ കഥ സ്കൂളില്‍ പഠിക്കാനുണ്ട്. മുസ്ലിങ്ങള്‍ നമ്മുടെ രാജ്യത്തെ ആക്രമിച്ചു, ഒരുപാട് നിരപരാധികളായ ആളുകളെ കൊന്നൊടുക്കി, അതിനാല്‍ ശിവജി മഹാരാജിന് അവരുമായി യുദ്ധം ചെയ്യേണ്ടി വന്നു. അപ്പോള്‍ മുസ്ലിങ്ങള്‍ നമ്മുടെ ശത്രുക്കളാണല്ലോ ?"

മിഡ് ടേം പരീക്ഷകള്‍

9,10 ക്ലാസ്സുകള്‍ക്കുള്ള മിഡ് ടേം പരീക്ഷകള്‍ നാളെ ജൂലൈ 9ന് ആരംഭിക്കും.
അധ്യാപക പാക്കേജിന് മന്ത്രിസഭ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്തെ പുതിയ കലക്ടറായി ബിജു പ്രഭാകറിനെ നിയമിച്ചു. ദേശസാല്‍കൃത റൂട്ടുകളിലെ സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ തുടരുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
കോഴിക്കോട്ട് മീഞ്ചന്ത സ്കൂളില്‍ മരംവീണ് മരിച്ച കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ ധനസഹായം നല്‍കും. പരുക്കേറ്റ കുട്ടിയ്ക്ക് ചികില്‍സാചെലവായി രണ്ടുലക്ഷം രൂപ നൽകുന്നതിനും തീരുമാനിച്ചു. വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകുന്നതിനും മന്ത്രിസഭാ യോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.