പുതിയ ശമ്പള പരിഷ്കരണം പ്രാബല്യത്തില്‍ വരുന്ന 2014 ജൂലൈ ഒന്നിനു മുഴുവന്‍ ജീവനക്കാരും പുതിയ സ്കെയിലില്‍ പ്രവേശിക്കണം. മുന്‍കാലങ്ങളില്‍ നല്‍കിയിരുന്ന ഓപ്ഷന്‍ സൌകര്യം ഇത്തവണ ഉണ്ടാകില്ല. കഴിഞ്ഞ കാലങ്ങളില്‍ പുതിയ സ്കെയിലിലേക്കു പ്രവേശിക്കുന്ന തീയതി ജീവനക്കാര്‍ക്കു തെരഞ്ഞെടുക്കാമായിരുന്നു. ജോലിയില്‍ പ്രവേശിച്ച തീയതി, ഇന്‍ക്രിമെന്റ് തീയതി, സര്‍വീസ് ദൈര്‍ഘ്യം തുടങ്ങിയ ഘടകങ്ങള്‍ പരിശോധിച്ചു കൂടുതല്‍ നേട്ടമുള്ള തീയതി കണക്കാക്കി ഓപ്ഷന്‍ നല്‍കുന്ന രീതിയാണു നിലവിലുണ്ടായിരുന്നത്. ഇതു ഭരണ വകുപ്പുകളില്‍ ജോലി ഭാരം വര്‍ധിക്കുന്നതിനും തര്‍ക്കങ്ങള്‍ക്കും വഴി തെളിക്കുന്നതിനും കാരണമാകുന്നതായി ശമ്പള കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.
ഓപ്ഷന്‍ സൌകര്യമില്ലെങ്കിലും ഇന്‍ക്രിമെന്റിനായി ശമ്പള പരിഷ്കരണം നടന്ന് ഒരുവര്‍ഷം വരെ കാത്തിരിക്കേണ്ടതില്ല. പരിഷ്കരണം നടക്കുന്നില്ലെങ്കിലും ലഭിക്കുമായിരുന്നതു പോലെ തന്നെ ഇന്‍ക്രിമെന്റ് ലഭിക്കും. ഓപ്ഷന്‍ സൌകര്യമില്ലെങ്കിലും ജീവനക്കാര്‍ക്കു നഷ്ടമുണ്ടാകില്ലെന്നാണു കമ്മീഷന്റെ നിഗമനം. ചുരുക്കം ചിലര്‍ക്കു ലഭിക്കുമായിരുന്ന അനര്‍ഹമായ നേട്ടം ഇല്ലാതാകുമെന്നു മാത്രം.
2014 ജൂലൈ ഒന്നിനു നിലവിലുള്ള അടിസ്ഥാന ശമ്പളത്തോടൊപ്പം ക്ഷാമബത്ത പൂര്‍ണമായും ലയിപ്പിക്കും. 80 ശതമാനമാണു ക്ഷാമബത്ത. ഇതോടൊപ്പം 12 ശതമാനം ഫിറ്റ്മെന്റ് ആനുകൂല്യം കൂട്ടിച്ചേര്‍ക്കും. ഫിറ്റ്മെന്റ് ആനുകൂല്യം 2000 രൂപയില്‍ കുറയാന്‍ പാടില്ല. പൂര്‍ത്തിയാക്കിയ ഓരോ വര്‍ഷത്തിനും അര ശതമാനം സര്‍വീസ് വെയ്റ്റേജ് കൂടി പരിഗണിക്കും. പരമാവധി 15 ശതമാനം വരെയാണു സര്‍വീസ് വെയ്റ്റേജ് ലഭിക്കുക. ഈ രണ്ട് ആനുകൂല്യങ്ങളും കൂടിയുള്ള തുക 12,000 കവിയാന്‍ പാടില്ല. മുകളില്‍ പറഞ്ഞ നിലവിലെ അടിസ്ഥാന ശമ്പളം, ക്ഷാമബത്ത, ഫിറ്റ്മെന്റ് ആനുകൂല്യം, സര്‍വീസ് വെയ്റ്റേജ് എന്നിവ കൂട്ടിച്ചേര്‍ക്കുന്നതായിരിക്കും പുതിയ അടിസ്ഥാന ശമ്പളം.
ഓരോ ശമ്പള സ്കെയിലിലും ഉള്‍പ്പെടുന്ന ജീവനക്കാരുടെ പ്രധാനപ്പെട്ട വിഭാഗങ്ങള്‍: സ്കെയില്‍, തസ്തിക ക്രമത്തില്‍
1. ലാസ്റ് ഗ്രേഡ്, നൈറ്റ് വാച്ച്മാന്‍, കുക്ക്, ഹെല്‍പ്പര്‍
2. ക്ളറിക്കല്‍ അറ്റന്‍ഡര്‍, അറ്റന്‍ഡര്‍ ഗ്രേഡ് രണ്ട്, ഡഫേദാര്‍
3. ബൈന്‍ഡര്‍- ഗ്രേഡ് രണ്ട്, സിനിമ ഓപ്പറേറ്റര്‍, ക്ളറിക്കല്‍ അസിസ്റന്റ്, അറ്റന്‍ഡര്‍ ഗ്രേഡ് ഒന്ന്, ഡഫേദാര്‍ (എച്ച്ജി), ലാബ് അസിസ്റന്റ്
4. ഡ്രൈവര്‍, റോളര്‍ ഡ്രൈവര്‍, മെക്കാനിക്, ബോട്ട് ഡ്രൈവര്‍ ഗ്രേഡ് രണ്ട്, ടര്‍ണര്‍, മോള്‍ഡര്‍, ബ്ളാക്ക്സ്മിത്ത്, ഇലക്ട്രീഷന്‍, ലിഫ്റ്റ് ഓപ്പറേറ്റര്‍, ലാംഗ്വേജ് ടീച്ചര്‍ (പ്രൈമറി)
5. എല്‍ഡി ക്ളര്‍ക്ക്, എല്‍ഡി ടൈപ്പിസ്റ്, ക്രെയിന്‍ ഓപ്പറേറ്റര്‍, ലാംഗ്വേജ് ടീച്ചര്‍ (ഹൈസ്കൂള്‍)
6. കോണ്‍ഫിഡന്‍ഷല്‍ അസിസ്റന്റ്, സിവില്‍ പോലീസ് ഓഫീസര്‍, എക്സൈസ് ഗാര്‍ഡ്, നഴ്സ് ഗ്രേഡ് രണ്ട്
7. ഹെവി മെക്കാനിക് ഓപ്പറേറ്റര്‍, സീനിയര്‍ മെക്കാനിക്, ഡ്രാഫ്റ്റ് മാന്‍ ഗ്രേഡ് -രണ്ട്, ഓവസിയര്‍ ഗ്രേഡ് രണ്ട്, ജെപിഎച്ച്എന്‍ ഗ്രേഡ് രണ്ട്
8. യുഡി ക്ളര്‍ക്ക്, യുഡി ടൈപ്പിസ്റ്, പ്രൈമറി സ്കൂള്‍ ടീച്ചര്‍, ജെപിഎച്ച്എന്‍ ഗ്രേഡ് ഒന്ന്
9. കോണ്‍ഫിഡന്‍ഷല്‍ അസിസ്റന്റ് ഗ്രേഡ് ഒന്ന്, എക്സൈസ് പ്രിവന്റീവ് ഓഫീസര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍, പി റ്റി ഇന്‍സ്ട്രക്ടര്‍, സെക്രട്ടേറിയറ്റ് അസിസ്റന്റ്
10. ഹെഡ് ക്ളാര്‍ക്ക്, ടൈപ്പിസ്റ് സെലക്ഷന്‍ ഗ്രേഡ്, ടൈപ്പിസ്റ് സീനിയര്‍ ഗ്രേഡ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, റേഷനിംഗ് ഇന്‍സ്പെക്ടര്‍
11. എച്ച്എസ്എ, ഫോര്‍മാന്‍
12. ജൂനിയര്‍ സൂപ്രണ്ട്, കോണ്‍ഫിഡന്‍ഷല്‍ അസിസ്റന്റ് സീനിയര്‍ ഗ്രേഡ്, ഫെയര്‍ കോപ്പി സൂപ്രണ്ട്, എച്ച്എസ്എസ്ടി (ജൂണിയര്‍) എക്സൈസ് ഇന്‍സ്പെക്ടര്‍
13. എസ്ഐ(പോലീസ്), ഫോര്‍മാന്‍, എച്ച്എസ്എ ഹയര്‍ ഗ്രേഡ്,
14. എച്ച്എസ്എസ്ടി (ജൂണിയര്‍ ഹയര്‍ ഗ്രേഡ്), സീനിയര്‍ സൂപ്രണ്ട്, താലൂക്ക് സപ്ളൈ ഓഫിസര്‍, പഞ്ചായത്ത് സെക്രട്ടറി.
15. എച്ച്എസ്എസ്ടി (ജൂനിയര്‍ സെലക്ഷന്‍ ഗ്രേഡ്)
16. സിഐ (പോലീസ്), എച്ച്എസ്എസ്ടി, മാനേജര്‍
17. അഡ്മിനിസ്ട്രേറ്റീവ് അസിസ്റന്റ്, അക്കൌണ്ട്സ് ഓഫിസര്‍, റിജിയണല്‍ ജോയിന്റ് ട്രാന്‍സ് പോര്‍ട്ട് ഓഫിസര്‍, എച്ച്എസ്എസ്ടി (ഹയര്‍ ഗ്രേഡ്)
18. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍
19. ഡിവൈഎസ്പി, അണ്ടര്‍ സെക്രട്ടറി, ടെക്സ് ബുക്ക് ഓഫിസര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍, ഡെപ്യൂട്ടി ഡയറക്ടര്‍
20. ലാന്‍ഡ് ബോര്‍ഡ് ജോയിന്റ് ഡയറക്ടര്‍, അസിസറ്റന്റ് കണ്‍ട്രോളര്‍
21. അഗ്രോണോമിസ്റ്റ്
22. അണ്ടര്‍ സെക്രട്ടറി (ഹയര്‍ ഗ്രേഡ്), ജോയിന്റ് ഡയറക്ടര്‍
23. ഡെപ്യൂട്ടി സെക്രട്ടറി, ഡിവിഷണല്‍ മേധാവികള്‍, ഡപ്യൂട്ടി റജിസ്ട്രാര്‍, ഡിവൈഎസ്പി (ഹയര്‍ ഗ്രേഡ്), പഞ്ചായത്ത് ജോയിന്റ് ഡയറക്ടര്‍
24. നോണ്‍ ഐപിഎസ് എസ്പി, പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍
25. ജോയിന്റ് സെക്രട്ടറി, ലോകായുക്ത റജിസ്ട്രാര്‍, ലോക്കല്‍ ഫണ്ട് ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍, ഡപ്യൂട്ടി ചീഫ് എന്‍ജിനിയര്‍
26. അഡീഷണല്‍ ഡയറക്ടര്‍, ലോക്കല്‍ ഫണ്ട് ഡയറക്ടര്‍
27. ചീഫ് എന്‍ജിനിയര്‍
No comments:
Post a Comment